ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2026 ജൂൺ 15, തിങ്കളാഴ്ച രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് യു എ ഇ അധികൃതർ അറിയിച്ചു. 2026 ജൂൺ 3-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
June 15 declared Hijri New Year holiday for federal government entities and private sector establishments#WamNews pic.twitter.com/rUzZ75MnYM
— WAM English (@WAMNEWS_ENG) June 3, 2026
ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ എല്ലാ സർക്കാർ വകുപ്പുകൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും, ഓഫീസുകൾക്കും, മന്ത്രാലയങ്ങൾക്കും, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും 2026 ജൂൺ 15, തിങ്കളാഴ്ച അവധിയായിരിക്കും.
2026 ജൂൺ 13, ശനിയാഴ്ച, 2026 ജൂൺ 14, ഞായറാഴ്ച എന്നീ വാരാന്ത്യ അവധിദിനങ്ങൾക്ക് ശേഷം 2026 ജൂൺ 15-ന് ഹിജ്‌റ പുതുവർഷ അവധി വരുന്നതിനാൽ യു എ ഇയിൽ പൊതു, സ്വകാര്യ മേഖലകളിൽ തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കുന്നതാണ്.

