യു എ ഇ: ദേശീയ COVID-19 വാക്‌സിനേഷൻ പ്രചാരണ പദ്ധതി 100 ശതമാനം ലക്ഷ്യം കൈവരിച്ചതായി NCEMA

GCC News

രാജ്യത്ത് നടപ്പിലാക്കിയ ദേശീയ COVID-19 വാക്‌സിനേഷൻ പ്രചാരണ പദ്ധതി 100 ശതമാനം ലക്ഷ്യം കൈവരിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. 2022 ജൂൺ 2-നാണ് NCEMA ഇക്കാര്യം അറിയിച്ചത്.

ഈ പ്രചാരണ പരിപാടിയിലൂടെ ആഗ്രഹിച്ച ലക്ഷ്യം യു എ ഇ കൈവരിക്കുകയും, രാജ്യത്ത് COVID-19 വാക്സിൻ നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിരുന്ന 100 ശതമാനം പേർക്കും വാക്സിനേഷൻ കുത്തിവെപ്പ് നൽകിയതായും NCEMA വ്യക്തമാക്കി. രോഗപ്രതിരോധ മേഖലയിലെ മുൻനിര ജീവനക്കാർ, സന്നദ്ധപ്രവർത്തകർ, നിർദിഷ്ട പ്രായത്തിലുള്ള കമ്മ്യൂണിറ്റി അംഗങ്ങൾ, പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ള വ്യക്തികൾ എന്നിവർക്ക് COVID-19 വാക്‌സിനേഷൻ നൽകാനും, അവരിൽ രോഗപ്രതിരോധ ശേഷി കൈവരിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു ഈ പ്രചാരണ പരിപാടി യു എ ഇ നടപ്പിലാക്കിയത്.

യു എ ഇയിലെ പൊതുസമൂഹത്തിലെ മുഴുവൻ അംഗങ്ങൾക്കും COVID-19 വാക്സിൻ നൽകാനും, അതിലൂടെ പ്രതിരോധശേഷി ഉയർത്താനും യു എ ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രവർത്തനത്തിലൂടെ സാധിച്ചതായി അധികൃതർ ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തെ രോഗബാധിതരുടെ എണ്ണം കുറയ്ക്കുന്നതിനും വൈറസ് വ്യാപനം തടയുന്നതിനും സഹായകമായതായി അധികൃതർ കൂട്ടിച്ചേർത്തു.

WAM