COVID-19: യു എ ഇയിൽ 13 മരണം; 781 പുതിയ രോഗബാധിതർ

Breaking

യു എ ഇയിൽ 781 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 10-നു അറിയിച്ചു. ഒരു ദിവസം യു എ ഇയിൽ സ്ഥിരീകരിക്കുന്ന ഏറ്റവും ഉയർന്ന COVID-19 രോഗബാധയുടെ നിരക്കാണിത്. ഇതോടെ യു എ ഇയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 18198 ആയി.

509 പേർ കൂടി ഇന്ന് രോഗമുക്തി നേടിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതോടെ യു എ ഇയിൽ COVID-19 ഭേദമായവരുടെ എണ്ണം 4804 ആയി.

കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 13 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് COVID-19 നെ തുടർന്നുള്ള മരണം 198 ആയി.