കോവക്ക അവിയൽ

Curry Ruchikoott Uncategorized Vegetarian

കോവയ്ക്ക, കോവക്കായ എന്നെല്ലാം വിളിക്കുന്ന കോവക്ക ആംഗലേയത്തിൽ ivy gourd, scarlet gourd, tindora എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്.

Image Credit: Shijin Kaakkara

ഇന്ന് രുചിക്കൂട്ടിലൂടെ കോവക്ക കൊണ്ട് സ്വാദിഷ്ടമായ ഒരു അവിയൽ എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമായ വിഭവങ്ങൾ:

കോവക്ക – 15 (ഓരോന്നും നീളത്തിൽ നാലായി കീറുക)
മോര്, തൈര് – അര കപ്പ് (പുളിയനുസരിച്ച്, കോവക്കയിൽ പുളി അധികമുണ്ടെങ്കിൽ അതിനനുസരിച്ച് തൈരിന്റെ അളവ് കുറയ്ക്കാം)
തേങ്ങ ചിരകിയത് – 1 മുറി (ഇതിൽ നിന്ന് അല്പം ചതച്ച് മാറ്റിവെക്കുക)
പച്ചമുളക് – 3
ചെറിയ ഉള്ളി -1
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – 2 തണ്ട്
ഓയിൽ

തയ്യാറാക്കുന്ന വിധം:

  • നാലായി കീറിയ കോവക്ക അല്പം വെള്ളത്തിൽ ഉപ്പ്, മഞ്ഞൾപൊടി, ഒരു പച്ചമുളക് എന്നിവ ചേർത്ത് വേവിക്കുക.
  • ചതച്ച് മാറ്റിവെച്ച നാളികേരം അല്ലാതെ ബാക്കിയുള്ള നാളികേരം ജീരകം, ഒരു ചെറിയ ഉള്ളി, 2 പച്ചമുളക് എന്നിവ ചേർത്ത് നല്ല പോലെ അരച്ചെടുക്കുക.
  • വേവിച്ച കോവക്കയിലേക്ക് മോര് ചേർക്കുക.
  • ഇത് കുറുകി വരുമ്പോൾ അതിലേക്ക് ഈ അരപ്പ് ചേർത്ത് നന്നായി യോജിപ്പിക്കുക.
  • അവിയലിന്റെ പാകത്തിലേക്ക് കുറുകുന്നത് വരെ വേവിക്കുക.
  • പാകത്തിന് വെന്ത് വരുമ്പോൾ ചതച്ച് വെച്ച് നാളികേരം ചേർത്ത് ഇളക്കുക. കറിവേപ്പില, അല്പം പച്ചവെളിച്ചെണ്ണ എന്നിവ ചേർത്ത് അടുപ്പത്ത് നിന്ന് വാങ്ങാവുന്നതാണ്.

രുചികരമായ കോവക്ക അവിയൽ തയ്യാർ!

തയ്യാറാക്കിയത്: ഹാംലറ്റ്. ഇ, കൊച്ചി

Leave a Reply

Your email address will not be published. Required fields are marked *