യു എ ഇ: 5 മരണം; 779 പേർക്ക് കൂടി COVID-19

Breaking

യു എ ഇയിൽ 779 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 26-നു അറിയിച്ചു. ഇതോടെ യു എ ഇയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 31086 ആയി.

325 പേർ കൂടി ഇന്ന് രോഗമുക്തി നേടിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതോടെ യു എ ഇയിൽ COVID-19 ഭേദമായവരുടെ എണ്ണം 15982 ആയി.

കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 5 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് COVID-19 നെ തുടർന്നുള്ള മരണം 253 ആയി.