യു എ ഇ: വാരാന്ത്യത്തിലെ അണുനശീകരണ പരിപാടികൾ ദിനവും വൈകീട്ട് 8 മുതൽ പുലർച്ചെ 6 വരെ

GCC News

കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി യു എ ഇയിൽ മാർച്ച് 26, വ്യാഴാഴ്ച്ച വൈകീട്ട് 8 മണി മുതൽ മാർച്ച് 29, ഞായർ പുലർച്ചെ 6 മണിവരെ പ്രഖ്യാപിച്ചിരുന്ന അണുനശീകരണ പ്രവർത്തനങ്ങളുടെ സമയക്രമങ്ങൾ കൂടുതൽ വ്യക്തമാക്കികൊണ്ട് ആഭ്യന്തര മന്ത്രാലയം അൽപ്പം മുൻപ് പുതിയ നിർദ്ദേശങ്ങൾ നൽകി. ഇതുപ്രകാരം മാർച്ച് 26 മുതൽ ദിനവും വൈകീട്ട് 8 മുതൽ രാവിലെ 6 വരെയായിരിക്കും ശുചീകരണ പ്രവർത്തനങ്ങൾ ഉണ്ടായിരിക്കുക.

പകൽ സമയങ്ങളിൽ ജനങ്ങൾക്ക് അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങാൻ അനുമതി നൽകും. ഈ അറിയിപ്പ് പ്രകാരം മെട്രോ ഉൾപ്പടെയുള്ള ഗതാഗത സംവിധാനങ്ങൾ ദിനവും അണുനശീകരണ നടപടികൾ നടക്കുന്ന വൈകീട്ട് 8 മുതൽ രാവിലെ 6 വരെ മാത്രമായിരിക്കും നിർത്തലാക്കുക.

പുതുക്കിയ വിവരങ്ങൾ അനുസരിച്ച് അണുനശീകരണ നടപടികൾ താഴെ പറയുന്ന സമയങ്ങളിലാണ് നടപ്പിലാക്കുന്നത്.

  • മാർച്ച് 26, വ്യാഴം വൈകീട്ട് 8 മുതൽ മാർച്ച് 27, വെള്ളി രാവിലെ 6 വരെ
  • മാർച്ച് 27, വെള്ളി വൈകീട്ട് 8 മുതൽ മാർച്ച് 28, ശനി രാവിലെ 6 വരെ
  • മാർച്ച് 28, ശനി വൈകീട്ട് 8 മുതൽ മാർച്ച് 29, ഞായർ രാവിലെ 6 വരെ

ഭക്ഷണ വിതരണ കേന്ദ്രങ്ങൾ, കോഓപ്പറേറ്റീവ് സ്റ്റോർ, ഗ്രോസറികൾ, ഫാർമസി എന്നിവ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്നതിന് അനുമതി കൊടുത്തിട്ടുള്ളത് കൊണ്ട് അണുനശീകരണ നടപടികൾ നടക്കുന്ന സമയങ്ങളിലും അവ പ്രവർത്തിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

1 thought on “യു എ ഇ: വാരാന്ത്യത്തിലെ അണുനശീകരണ പരിപാടികൾ ദിനവും വൈകീട്ട് 8 മുതൽ പുലർച്ചെ 6 വരെ

Comments are closed.