യു എ ഇ: 3 ദിവസത്തെ അണുനശീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

GCC News

യു എ ഇയിൽ മാർച്ച് 26 വൈകീട്ട് 8 മണി മുതൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ദേശീയ അണുനശീകരണ യജ്ഞം ആരംഭിച്ചു. മാർച്ച് 26 മുതൽ വാരാന്ത്യത്തിൽ ദിനവും വൈകീട്ട് 8 മുതൽ രാവിലെ 6 വരെയാണ് ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

കൊറോണാ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി നടത്തുന്ന ഈ ബൃഹത്തായ അണുനശീകരണ പരിപാടികളുടെ ഭാഗമായി ജനങ്ങൾ തെരുവുകളിൽ നിന്ന് മാറിനിന്നതോടെ മാർച്ച് 26 രാത്രി 8 മുതൽ യു എ ഇയിലെ പൊതു ഇടങ്ങളെല്ലാം വിജനമായിരുന്നു.

ജനങ്ങളോട് വീടുകളിൽ തുടരാനായി അധികൃതർ നൽകിയ നിർദ്ദേശങ്ങൾ വ്യാഴാഴ്ച്ച രാത്രി കർശനമായി നടപ്പിലാക്കപ്പെട്ടു.

അത്യാധുനിക ശുചീകരണ ഉപകരണങ്ങളും, അണുനശീകരണ സംവിധാനങ്ങളും ഉപയോഗിച്ച് സർക്കാർ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ശുചീകരണ പ്രവർത്തകർ വിവിധ മുനിസിപ്പാലിറ്റികളിൽ പൊതുഇടങ്ങൾ ശുചീകരിച്ചു.