യു എ ഇ: വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാകേന്ദ്രം

GCC News

വാരാന്ത്യത്തിൽ മൂടിക്കെട്ടിയ അന്തരീക്ഷവും, മഴയും തുടരാൻ സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ ജൂലൈ 23, വെള്ളിയാഴ്ച്ച രാവിലെയും മഴ ലഭിച്ചു.

ഉം അൽഖുവൈൻ മേഖലയിൽ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ക്‌ളൗഡ്‌ സീഡിംഗ് നടപടികൾ തുടരുന്നതായും, കൂടുതൽ മഴയ്ക്കുള്ള സാധ്യതയുള്ളതായും അധികൃതർ ചൂണ്ടിക്കാട്ടി.

വെള്ളി, ശനി ദിവസങ്ങളിൽ ആകാശം പൊതുവെ മേഘാവൃതമായിരിക്കുമെന്നും, രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ വൈകുന്നേരങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. പൊടി കാറ്റിനുള്ള സാധ്യതകളും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.