യു എ ഇ പ്രസിഡണ്ട് ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

GCC News

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ബഹ്‌റൈനിലെത്തി. 2024 ഫെബ്രുവരി 16, വെള്ളിയാഴ്ചയാണ് അദ്ദേഹവും, പ്രതിനിധിസംഘവും ബഹ്‌റൈനിലെത്തിയത്.

തുടർന്ന് അദ്ദേഹം ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. മനാമയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

യു എ ഇയും, ബഹ്‌റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ ഇരുവരും അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും ചർച്ച ചെയ്തു.