യു എ ഇ പ്രസിഡണ്ട് ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി

GCC News

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖത്തർ അമീർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയുമായി കൂടിക്കാഴ്ച നടത്തി. 2026 മാർച്ച് 31-നായിരുന്നു ഈ കൂടിക്കാഴ്ച.

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് ഖത്തർ അമീർ യു എ ഇയിലെത്തിയത്. അദ്ദേഹത്തെ യു എ ഇ പ്രസിഡണ്ട് സ്വാഗതം ചെയ്തു.

Source: WAM.

മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും സൈനിക സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തെക്കുറിച്ചും പ്രാദേശിക, അന്തർദേശീയ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഇവ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരുവരും ചർച്ചകൾ നടത്തി. സമുദ്ര സുരക്ഷയിലും ആഗോള സമ്പദ്‌വ്യവസ്ഥയിലും നിലവിലെ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരു നേതാക്കളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.

യു എ ഇ, ഖത്തർ, മേഖലയിലെ മറ്റ് രാജ്യങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെക്കുറിച്ചും ഇരുവരും ചർച്ചകൾ നടത്തി. സിവിലിയൻ കേന്ദ്രങ്ങളെയും, സാധാരണ ജനങ്ങളെയും ലക്ഷ്യമിടുന്ന ആക്രമണങ്ങളെക്കുറിച്ചും, ഇരു രാജ്യങ്ങളുടെയും സുരക്ഷ, പരമാധികാരം, പ്രദേശിക സമഗ്രത, ജനങ്ങളുടെ സുരക്ഷ എന്നിവ സംരക്ഷിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ ഇരുവരും അവലോകനം ചെയ്തു. യു എ ഇയും, ഖത്തറും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും, വിവിധ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.