ഒമാൻ: വ്യാജ വെബ്സൈറ്റിനെക്കുറിച്ച് മുന്നറിയിപ്പുമായി ROP

featured GCC News

തട്ടിപ്പ് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഒരു വ്യാജ വെബ്സൈറ്റിനെക്കുറിച്ച് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി. 2026 മാർച്ച് 30-നാണ് ROP ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

റോയൽ ഒമാൻ പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് സമാനമായ രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ വ്യാജ വെബ്സൈറ്റ് സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനും വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കുന്നതിനുമായി കമ്പ്യൂട്ടറുകളെ ലക്ഷ്യമിടുന്നതായി ROP ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, ROP-യിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ഏതെങ്കിലും ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിന് മുൻപായി അവയുടെ ആധികാരികത ഉറപ്പ് വരുത്തണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. വ്യക്തിഗത വിവരങ്ങൾ, സാമ്പത്തിക വിവരങ്ങൾ എന്നിവ ഓൺലൈനിൽ പങ്കിടുന്നത് ഒഴിവാക്കണമെന്നും ROP കൂട്ടിച്ചേർത്തു.