സൗത്ത് ആഫ്രിക്ക ഉൾപ്പടെ പന്ത്രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ 2022 ജനുവരി 29 മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. 2022 ജനുവരി 26-ന് രാത്രിയാണ് NCEMA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, 2022 ജനുവരി 29 മുതൽ താഴെ പറയുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് യു എ ഇയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്:
- കെനിയ.
- എത്യോപ്യ.
- ടാൻസാനിയ.
- നൈജീരിയ.
- കോംഗോ.
- സൗത്ത് ആഫ്രിക്ക.
- ബോട്സ്വാന.
- എസ്വതിനി
- ലെസോതോ.
- മൊസാമ്പിക്.
- നമീബിയ.
- സിംബാബ്‌വെ.
ഇതിന് പുറമെ ഉഗാണ്ട, ഘാന, റുവാണ്ട എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ബാധകമാക്കിയിട്ടുള്ള പ്രവേശന നിബന്ധനകളിൽ മാറ്റം വരുത്തിയതായും NCEMA അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് താഴെ പറയുന്ന പുതുക്കിയ പ്രവേശന നിബന്ധനകൾ ബാധകമാണ്:
- ഇവർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.
- അംഗീകൃത ലാബുകളിൽ നിന്നുള്ള പരിശോധനാ ഫലങ്ങൾ മാത്രമാണ് ഇത്തരത്തിൽ സ്വീകരിക്കുന്നത്.
- ഈ പരിശോധനാ ഫലത്തിന്റെ അധികാരിത തെളിയിക്കുന്നതിനുള്ള QR കോഡ് റിസൽട്ടിൽ നിർബന്ധമാണ്.
- ഇതിന് പുറമെ, ഇവർക്ക് യാത്ര പുറപ്പെടുന്നതിന് 6 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ നിന്ന് നടത്തിയ COVID-19 റാപിഡ് ടെസ്റ്റ് നെഗറ്റീവ് റിസൾട്ട് (QR കോഡ് ഉൾപ്പടെ) നിർബന്ധമാണ്.
- ഇവർക്ക് യു എ ഇയിൽ പ്രവേശിച്ച ഉടൻ മറ്റൊരു PCR ടെസ്റ്റ് നിർബന്ധമാണ്.