റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ രാഷ്ട്രപതിക്ക് യു എ ഇ നേതൃത്വം ആശംസകൾ നേർന്നു

UAE

ഭാരതത്തിന്റെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് അഭിനന്ദന സന്ദേശം അയച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും, യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും സമാനമായ സന്ദേശങ്ങൾ ഇന്ത്യൻ പ്രസിഡന്റിന് അയച്ചു.

ഈ അവസരത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യു എ ഇ നേതാക്കൾ സമാനമായ അഭിനന്ദന സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.

WAM