നിലവിൽ രാജ്യത്തിന് പുറത്തുള്ള റെസിഡൻസി വിസക്കാരോട് കഴിയുന്നതും വിദേശകാര്യ മന്ത്രാലയത്തിന്റെ ഓൺലൈൻ സംവിധാനത്തിലൂടെ രെജിസ്റ്റർ ചെയ്യാൻ നിർദ്ദേശം.
കൊറോണാ വൈറസ് വ്യാപനം മൂലം രണ്ടാഴ്ചത്തെ പ്രവേശന വിലക്കേർപ്പെടുത്തിയ റെസിഡൻസി വിസക്കാർക്കായി മാർച്ച് 21 മുതൽ യു എ ഇ വിദേശകാര്യ മന്ത്രാലയം അടിയന്തിര സഹായങ്ങൾക്കായുള്ള ഓൺലൈൻ സേവനം ആരംഭിച്ചിരുന്നു. നിലവിൽ യു എ ഇയ്ക്ക് പുറത്ത് ഉള്ള സാധുവായ യു എ ഇ റെസിഡൻസി വിസ ഉള്ളവർക്ക് വേണ്ടിയാണ് ഈ സേവനം ആരംഭിച്ചത്.
https://www.mofaic.gov.ae/en/services/twajudi-resident എന്ന വിലാസത്തിൽ ഈ രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകാവുന്നതാണ്. അടിയന്തിര ഘട്ടങ്ങളിൽ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടാനും, രാജ്യത്തിന് പുറത്തുള്ള നിവാസികൾക്ക് ആവശ്യമായ സന്ദേശങ്ങളും അറിയിപ്പുകളും മന്ത്രാലയത്തിന് അറിയിക്കാനും ഈ രെജിസ്ട്രേഷൻ സഹായകമാകും.