റമദാൻ 2024: സർക്കാർ മേഖലയിലെ പ്രവർത്തി സമയം സംബന്ധിച്ച് ഉം അൽ കുവൈൻ അധികൃതർ അറിയിപ്പ് നൽകി

featured UAE

എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള റമദാൻ പ്രവൃത്തി സമയം സംബന്ധിച്ച് ഉം അൽ കുവൈൻ അധികൃതർ അറിയിപ്പ് നൽകി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം ഉം അൽ കുവൈനിലെ സർക്കാർ സ്ഥാപനങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തന സമയം ദിനവും രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 2.30 വരെയായിരിക്കും. ഇതോടൊപ്പം സർക്കാർ മേഖലയിൽ റമദാൻ മാസത്തിൽ വാരാന്ത്യ അവധി മൂന്ന് ദിവസമാക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി സർക്കാർ സ്ഥാപനങ്ങൾ റമദാനിൽ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ മേൽപ്പറഞ്ഞ സമയക്രമം പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്നതാണ്. റമദാൻ മാസത്തിൽ വെള്ളി, ശനി, ഞായർ ദിനങ്ങൾ ഉം അൽ കുവൈനിലെ സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.

ഈ തീരുമാനം ഉം അൽ കുവൈനിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ബാധകമാണ്.