പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാൻ ലോകം ഒന്നായി പ്രവർത്തിക്കണമെന്ന് യു എൻ സെക്രട്ടറി ജനറൽ

featured International News

പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാൻ ലോകം ഒന്നായി പ്രവർത്തിക്കണമെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

“ഓരോ വർഷവും ലോകമെമ്പാടും 400 ദശലക്ഷം ടൺ പ്ലാസ്റ്റിക്ക് ഉത്പാദിപ്പിക്കപ്പെടുന്നു – അതിൽ മൂന്നിലൊന്ന് ഒരു തവണ മാത്രമാണ് ഉപയോഗിക്കുന്നത്”, 2023-ലെ ലോക പരിസ്ഥിതി ദിന സന്ദേശത്തിൽ അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി. “ഓരോ ദിവസവും 2,000-ലധികം മാലിന്യ ട്രക്കുകളിൽ ഉൾക്കൊള്ളാനാവുന്നതിന് സമമായ അളവിലുള്ള പ്ലാസ്റ്റിക് നമ്മുടെ സമുദ്രങ്ങളിലേക്കും നദികളിലേക്കും തടാകങ്ങളിലേക്കും വലിച്ചെറിയപ്പെടുന്നു.”, അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലേക്കും കുടിക്കുന്ന വെള്ളത്തിലേക്കും ശ്വസിക്കുന്ന വായുവിലേക്കും പോലും മൈക്രോപ്ലാസ്റ്റിക്‌സ് എത്തിക്കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. “പ്ലാസ്റ്റിക് എന്നത് ഫോസിൽ ഇന്ധനങ്ങളിൽ നിന്നാണ് നിർമ്മിക്കുന്നത്. നമ്മൾ കൂടുതൽ പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുംമ്പോൾ, കൂടുതൽ ഫോസിൽ ഇന്ധനം കത്തിക്കപ്പെടുന്നു. ഇത് കാലാവസ്ഥാ പ്രതിസന്ധിയെ കൂടുതൽ വഷളാക്കുന്നു.”, അദ്ദേഹം ഓർമ്മപ്പെടുത്തി.

പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുന്നതിനുള്ള കരട് ഉടമ്പടി നവംബറോടെ നടപ്പാക്കാൻ അന്താരാഷ്ട്ര ചർച്ചകൾ പ്രതിജ്ഞാബദ്ധമായതിനാൽ, ദുരന്തം തടയേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. “കഴിഞ്ഞയാഴ്ച 130-ലധികം രാജ്യങ്ങൾ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുന്നതിനുള്ള ഉടമ്പടിയുടെ ചർച്ചകളിൽ ഏർപ്പെട്ടിരുന്നു. പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കാൻ മനുഷ്യരാശി ഇപ്പോൾ പ്രവർത്തിച്ചാൽ, 2040 ആകുമ്പോഴേക്കും അത് 80 ശതമാനമായി കുറയുന്നതാണ്. പ്ലാസ്റ്റിക്കിനോടുള്ള നമ്മുടെ ആസക്തി ഇല്ലാതാക്കാൻ ഗവൺമെന്റുകളും കമ്പനികളും ഉപഭോക്താക്കളും ഒന്നായി പ്രവർത്തിക്കണം.” അദ്ദേഹം പറഞ്ഞു.

പ്ലാസ്റ്റിക്കുകൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ ഭയപ്പെടുത്തുന്നതാണ്; ലോകമെമ്പാടും ഓരോ വർഷവും 400 ദശലക്ഷം ടണ്ണിലധികം പ്ലാസ്റ്റിസിസ് ഉൽപ്പാദിപ്പിക്കപ്പെടുന്നു, അതിൽ പകുതിയും ഒരിക്കൽ മാത്രം ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.യുഎൻ കണക്കുകൾ പ്രകാരം, 10 ശതമാനത്തിൽ താഴെ മാത്രമേ റീസൈക്കിൾ ചെയ്യപ്പെടുന്നുള്ളൂ. ഏകദേശം 19-23 ദശലക്ഷം ടൺ പ്ലാസ്റ്റിക് – ഏതാണ്ട് 2,200 ഈഫൽ ടവറുകളുടെ ഭാരം – തടാകങ്ങൾ, നദികൾ, കടലുകൾ എന്നിവയിൽ പ്രതിവർഷം ഒഴുകിയെത്തുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

WAM