യു എ ഇ: ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് നാലിന്റെ നിർമ്മാണം പൂർത്തിയായി

GCC News

അബുദാബിയിലെ അൽ ദഫ്ര മേഖലയിൽ പ്രവർത്തിക്കുന്ന മൾട്ടി-യൂണിറ്റ് ഓപ്പറേറ്റിംഗ് ന്യൂക്ലിയർ എനർജി പ്ലാൻറായ ബറാക്ക ന്യൂക്ലിയർ എനർജി പ്ലാന്റിന്റെ യൂണിറ്റ് 4-ന്റെ നിർമ്മാണം പൂർത്തിയാക്കിയതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) പ്രഖ്യാപിച്ചു. 2023 ഡിസംബർ 19-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് നാലിലിലേക്ക് ഫ്യൂവൽ അസംബ്ലി സംവിധാനങ്ങൾ ഘടിപ്പിക്കുന്ന നടപടികൾ പൂർത്തിയായതായി ENEC വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ബറാക്ക ന്യൂക്ലിയർ എനർജി പ്ലാന്റിന്റെ മൂന്ന് യൂണിറ്റുകൾ പ്രവർത്തിച്ച് വരുന്നുണ്ട്.

ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 3-ൽ നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ 2022 ഫെബ്രുവരിയിൽ ആരംഭിച്ചിരുന്നു.

സമാധാന ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉത്പാദിപ്പിക്കുന്ന അറബ് ലോകത്തെ ആദ്യത്തെ രാജ്യമാണ് യു എ ഇ. നവാഹ് എനർജി കമ്പനിയുടെ (Nawah) കീഴിൽ പ്രവർത്തിക്കുന്ന ബറാഖ ആണവോർജ്ജനിലയം, അബുദാബിയിലെ അൽ ദഫ്‌റ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.