മുളകിന്റെ ഞെട്ടി പൊട്ടിക്കാൻ ഒരു യന്ത്രം – വ്യത്യസ്തമായ ആശയം, അറിയാം വിശേഷങ്ങൾ

Business Vyapara Padham

വ്യാപാരപഥം – എപ്പിസോഡ് – 05

മുളകിന്റെ ഞെട്ടി പൊട്ടിക്കാൻ ഒരു യന്ത്രം. അതും ഒരു സാധാരണ മനുഷ്യൻ ഏകദേശം പത്തു വർഷത്തോളം തന്റെ ജീവിതത്തിന്റെ നല്ല സമയം ചെലവഴിച്ചു നിർമ്മിച്ചത്.

വൻകിട കമ്പനികൾ പോലും ചിന്തിക്കാത്ത രീതിയിൽ ഇത്തരത്തിലുള്ള ഒരു കണ്ടുപിടുത്തം സാധ്യമായത് ഏകദേശം എട്ടു വർഷത്തോളമുള്ള കഠിന പ്രയത്‌നവും കൂടാതെ അത് സാധ്യമാക്കാനായി Dr. ഷാജി ജെയിംസ് പി (കാർഷിക എഞ്ചിനീയറിംഗ് പ്രൊഫസർ), Dr. കെ. എസ്. കൃപകുമാർ (ജനറൽ മാനേജർ ജില്ലാ വ്യവസായ കേന്ദ്രം തൃശൂർ), സഹദേവൻ (മാനേജർ, നാട്ടിക ഈസ്റ്റ് യൂ പി സ്കൂൾ, നാട്ടിക) എന്നിവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും കൊണ്ടാണ്.

ഒരു നവീന കണ്ടുപിടുത്തം എന്ന നിലയിൽ പേറ്റന്റിനു അപേക്ഷിച്ചു കാത്തിരിക്കുന്ന വിവിഡ് ഫുഡ്‌സ് എന്ന സ്ഥാപനത്തിന്റെ പ്രൊപ്രൈറ്റർ ആയ ആയ Mr. ഷൈജു തൻ്റെ പ്രയത്‌നത്തെ കുറിച്ച് നമ്മളോട് സംസാരിക്കുന്നു.

ഞങ്ങളുടെ പ്രോഗ്രാം അസ്സോസിയേറ്റ് Mr. ഹരികൃഷ്ണയുമായി നടത്തിയ അഭിമുഖത്തിൽ നിന്നും…

Vyapara Padham – An interactive talk show with eminent business personalities. The purpose is to share positive impact towards young and upcoming entrepreneurs to the world of business.

Guest :
Mr. Shaiju
Managing Director
Vivid Foods

Interviewer: Harikrishna, Program Associate, Business Desk – Pravasi Daily.