അബുദാബി: യാസ് വാട്ടർ വേൾഡിലെ പുതിയ ആകർഷണങ്ങൾ ഏപ്രിൽ 4 മുതൽ സന്ദർശകർക്ക് തുറന്ന് കൊടുക്കും

featured GCC News

അബുദാബിയിലെ യാസ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന യാസ് വാട്ടർ വേൾഡിലെ പുതിയ ആകർഷണങ്ങൾ വിപുലീകരണ പ്രവർത്തനങ്ങൾക്ക് ശേഷം 2026 ഏപ്രിൽ 4 മുതൽ സന്ദർശകർക്ക് തുറന്ന് കൊടുക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

‘ദി ലെജൻഡ് ഓഫ് ദി ലോസ്റ്റ് പേൾ’ എന്ന കഥയെ അടിസ്ഥാനമാക്കി യാസ് വാട്ടർ വേൾഡിൽ നടപ്പിലാക്കുന്ന ലോസ്റ്റ് സിറ്റി തീം വിപുലീകരണത്തിന്റെ അടുത്ത ഘട്ടമാണ് ഇപ്പോൾ പൂർത്തിയാക്കുന്നത്. ഇതിന്റെ ഭാഗമായി എട്ട് പുതിയ സ്ലൈഡുകൾ, രണ്ട് ജമ്പിംഗ് പ്ലാറ്റ്‌ഫോമുകൾ, ഒരു വിശ്രമ കുളം എന്നിവ ഉൾപ്പെടുത്തുന്നതാണ്.

ഈ ശ്രദ്ധേയമായ കൂട്ടിച്ചേർക്കലുകൾ യാസ് വാട്ടർപാർക്കിലെ മൊത്തം അനുഭവങ്ങളുടെ എണ്ണം 70-ൽ അധികമാക്കുന്നതാണ്. യു എ ഇയിലെ ഏറ്റവും ഉയരമുള്ള സ്ലൈഡ് ഉൾപ്പടെയുള്ള ആകർഷണങ്ങൾ ഇതിൽ ഉൾപ്പെടുന്നു.