അബുദാബി: പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ താത്കാലികമായി അടയ്ക്കുന്നു

GCC News

പൊതുഇടങ്ങളിൽ ആളുകൾ ഒത്തുചേരുന്നത് തടയുന്നതിലൂടെ കൊറോണാ വൈറസ് വ്യാപനം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് അബുദാബിയിലെ എല്ലാ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളും താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. തീം പാർക്കുകൾ, വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഇടങ്ങൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവ മാർച്ച് 15 മുതൽ മാർച്ച് 31 വരെയാണ് അടയ്ക്കുന്നത്.

ലൂവർ അബുദാബി, ക്വാസർ അൽ വത്തൻ, മനാരത്ത് സാദിയത്ത്, ക്വാസർ അൽ ഹൊസൻ, അബുദാബി കൾച്ചറൽ ഫൗണ്ടേഷൻ, അൽ ഐൻ പാലസ് മ്യൂസിയം, അൽ ഐൻ ഒയാസിസ്‌, അൽ ജാഹിലി ഫോർട്ട്, ക്വാസർ അൽ മുവൈജി, വാർണർ ബ്രദേഴ്‌സ്‌ വേൾഡ്, യാസ് വാട്ടർവേൾഡ്, ഫെറാറി വേൾഡ്, ക്ലയിമ്പ് അബുദാബി എന്നിവയാണ് COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി അടയ്ക്കുന്നത്.

UPDATE: ഷെയ്ഖ് സയ്ദ് മോസ്‌ക് ഞായറാഴ്ച്ച മുതൽ താത്ക്കാലികമായി അടച്ചിടും

മാർച്ച് 15 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഷെയ്ഖ് സയ്ദ് മോസ്‌ക്കിലേക്ക് പ്രാർത്ഥനകൾക്കായും സന്ദർശനത്തിനായും താത്കാലികമായി പ്രവേശനം അനുവദിക്കുന്നതല്ല എന്ന് ഷെയ്ഖ് സയ്ദ് ഗ്രാൻഡ് മോസ്ക് സെന്റർ അറിയിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്കും അണുനശീകരണ നടപടികൾക്കുമാണ് പള്ളി അടയ്ക്കുന്നത്.

2 thoughts on “അബുദാബി: പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ താത്കാലികമായി അടയ്ക്കുന്നു

Comments are closed.