പരീക്ഷകള്‍ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുളള നിര്‍ദ്ദേശങ്ങള്‍ നോര്‍ക്ക റൂട്ട്സ് പുറപ്പെടുവിച്ചു.
- ക്ലാസ്സ് മുറികളുടെ ജനലുകളും കതകുകളും വായു സഞ്ചാരം ഉറപ്പു വരുത്തുന്ന രീതിയില്‍ തുറന്നിടണം.
- പരീക്ഷയ്ക്ക് കുട്ടികളെ ക്രമീകരിക്കുമ്പോള്‍ ഒരു ബഞ്ചില്‍ പരമാവധി രണ്ടു പേര് എന്ന രീതിയില്‍ ഇരുത്തണം.
- കുടിവെളളം കൊണ്ടുവന്ന കുപ്പി, ഗ്ലാസ്, സ്കെയില്‍, റബര്‍, പേന തുടങ്ങിയവ കുട്ടികള്‍ തമ്മില്‍ പങ്കുവയ്ക്കാന്‍ അനുവദിക്കരുത്.
- പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങളുളള കുട്ടികളെ പ്രത്യേക മുറിയില്‍ ഇരുത്തി പരീക്ഷ എഴുതിക്കണം.
- കഴിവതും രോഗലക്ഷണമുളള കുട്ടികളെ ഒരു ബഞ്ചില്‍ ഒരാള്‍ വീതം ഇരുത്തുകയും കുട്ടികള്‍ കൂട്ടംകൂടി നില്‍ക്കാതെ ശ്രദ്ധിക്കുകയും ചെയ്യണം.
- പരീക്ഷ കഴിഞ്ഞാലുടന്‍ വീടുകളിലേക്ക് പറഞ്ഞുവിടണം.
- ശ്വാസകോശ രോഗലക്ഷണങ്ങല്‍ ഇല്ലാത്ത കുട്ടികള്‍ മാസ്ക് ധരിക്കേണ്ടതില്ല.