പ്രവാസികൾക്ക് ടാക്സ് – വിശദീകരണവുമായി ഇന്ത്യൻ സാമ്പത്തിക മന്ത്രാലയം

Business

പ്രവാസികൾക്ക് ടാക്സ് നൽകേണ്ടി വരും എന്ന കാര്യത്തിൽ വിശദീകരണവുമായി ഇന്ത്യൻ സാമ്പത്തിക മന്ത്രാലയം. ഈ കഴിഞ്ഞ ബഡ്ജറ്റിൽ നിർദ്ദേശിച്ച പ്രവാസി ഇന്ത്യക്കാർക്കും ഇനി മുതൽ ടാക്സ് എന്ന ആലോചനയെ ആളുകൾ തെറ്റായ ദിശയിൽ മനസ്സിലാക്കിയത് കാരണമാണ് ഇത്തരമൊരു വിശദീകരണം നൽകുന്നതെന്നും, ഇന്ത്യയിൽ നിന്നും ജോലിയ്ക്കായി വിദേശ രാജ്യങ്ങളിൽ പോയി സമ്പാദിക്കുന്ന വരുമാനത്തിൽ നിന്നും ഒരു പങ്ക് ഇന്ത്യയിൽ ടാക്സ് ആയി അടയ്‌ക്കേണ്ടിവരും എന്ന വിധത്തിലാണ് വാർത്തകൾ പരക്കുന്നത്, എന്നാൽ ഇത് തെറ്റാണെന്നും അങ്ങിനെ പ്രവാസികൾ വിദേശത്ത് നേടുന്ന വരുമാനത്തിലല്ല, മറിച്ച് വിദേശത്ത് ജോലിയുള്ളവർ ഇന്ത്യയിൽ അവർ നേടുന്ന വരുമാനത്തിനാണ് ടാക്സ് അടയ്‌ക്കേണ്ടിവരുന്ന ഈ ഭേദഗതി ബാധകമാവുന്നതെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

നാടും വീടും വിട്ടു നില്ക്കുന്ന പ്രവാസികൾക്കുള്ള ആശങ്കകൾ ദൂരീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ വിശദീകരണമെന്നും  പത്രക്കുറിപ്പിൽ പറയുന്നു.  ദുബായിലുള്ള ഇന്ത്യൻ കോണ്സുലേറ്റ് പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്ത്യമാക്കിയത്.