മലേഷ്യ, ഫിലിപ്പീൻസ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർക്ക് മാർച്ച് 17 മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ഈ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള മാർച്ച് 17, ചൊവാഴ്ച്ച വൈകീട്ട് ഇന്ത്യൻ സമയം 3 മണിക്ക് ശേഷമുള്ള സർവീസുകൾ നിർത്തലാക്കാൻ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകും.
മാർച്ച് 16-നു ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ യാത്രാ നിർദ്ദേശങ്ങളുടെ കൂടെ കൂട്ടിച്ചേർത്തതാണ് ഇന്ന് രാവിലെ പുറത്തിറക്കിയ ഈ നിർദ്ദേശം.
ഈ യാത്രാ നിർദ്ദേശങ്ങൾ താത്ക്കാലികമാണെന്നും, നിലവിൽ മാർച്ച് 31 വരെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അറിയിപ്പിൽ പറയുന്നു. സഹചര്യങ്ങൾക്കനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാവുന്നതാണ്.
1 thought on “മലേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർക്ക് ഇന്ത്യയിലേക്ക് പ്രവേശനമില്ല”
Comments are closed.