യു എ ഇയിൽ 6 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ സുരക്ഷാ മന്ത്രാലയം ചൊവ്വാഴ്ച്ച അറിയിച്ചു. മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട കുറിപ്പനുസരിച്ച് 2 റഷ്യൻ വംശജർക്കും, ഇറ്റലിയിൽ നിന്നുള്ള 2 പേർക്കും, ജർമനിയിൽ നിന്നുള്ള ഒരാൾക്കും, കൊളംബിയയിൽ നിന്നുള്ള ഒരാൾക്കും ആണ് പുതുതായി രോഗബാധ കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച്ച 2020 യു എ ഇ ടൂറുമായി ബന്ധപ്പെട്ട് രോഗം കണ്ടെത്തിയ രണ്ട് സാങ്കേതികവിദഗ്ധരുമായി അടുത്തിടപഴകിയവരിലാണ് ഇപ്പോൾ രോഗബാധ കണ്ടെത്തിയിട്ടുള്ളത് എന്നാണ് സൂചന. ഇവരുമായി ഇടപഴകാനിടയായ 612 പേരെ സൂക്ഷ്മപരിശോധനകൾക്ക് വിധേയരാക്കിയിരുന്നു. ഇതോടെ യു എ ഇയിൽ ആകെ രോഗം കണ്ടെത്തിയവരുടെ എണ്ണം 27 ആയി. ഇതിൽ അഞ്ച് പേർ പൂർണ്ണമായും ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.
നിലവിൽ രോഗം കണ്ടെത്തിയ 6 പേരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ഇവർക്കാവശ്യമായ ചികിത്സകൾ നൽകിവരുന്നതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
1 thought on “യു എ ഇയിൽ 6 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു”
Comments are closed.