മുപ്പത്തിരണ്ടാമത് ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ 2026 നവംബർ 25-ന് ആരംഭിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Mansoor bin Mohammed opens the 32nd edition of the Dubai International Boat Show at Dubai Harbour and reviews the latest innovations and technologies in the yacht and boating industry. More than 300 companies and brands from 25 countries showcase over 100 yachts and watercraft, reinforcing Dubai’s position as a global maritime hub.
— Dubai Media Office (@DXBMediaOffice) November 25, 2026
യു എ ഇ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് H.H. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് മുപ്പത്തിരണ്ടാമത് ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ ഉദ്ഘാടനം ചെയ്തത്.
2026 നവംബർ 25-ന് ആരംഭിച്ച ഇത്തവണത്തെ ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ നവംബർ 29 വരെ നീണ്ട് നിൽക്കും. ദുബായ് ഹാർബറിൽ വെച്ചാണ് ഈ ബോട്ട് ഷോ സംഘടിപ്പിക്കുന്നത്.
ഉദ്ഘാടനത്തിന് ശേഷം ഷെയ്ഖ് മൻസൂർ യാച്ചുകളുടെ നിർമ്മാണത്തിലും സമുദ്രോപകരണങ്ങളുടെ മേഖലയിലും പ്രാവീണ്യമുള്ള അസിമത്ത്, ബെനെറ്റി, ഫെറെറ്റി ഗ്രൂപ്പ്, ലൂർസെൻ, റോമിയോ മറൈൻ, AMIT ഗ്രൂപ്പ്, എക്സാൾട്ടോ തുടങ്ങിയ പ്രമുഖ കമ്പനികളുടെ സ്റ്റാളുകളും, ഇറ്റാലിയൻ പവലിയൻ, ദുബായ് ഇന്റർനാഷണൽ മറൈൻ ക്ലബ്, അൽ ഷാലി മറൈൻ എന്നിവയും സന്ദർശിച്ചു.

ബോട്ടിംഗ് വ്യവസായ മേഖലയിലെ ഏറ്റവും പുതിയ പ്രദർശന വസ്തുക്കൾ, സാങ്കേതികവിദ്യകൾ, നൂതന രൂപകല്പനകൾ, ഉൽപ്പന്നങ്ങൾ, പദ്ധതികൾ, അത്യാധുനിക പരിഹാരങ്ങൾ എന്നിവയും, മറൈൻ എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ, നിർമ്മാണം, പ്രത്യേക സേവനങ്ങൾ എന്നീ മേഖലകളിലുണ്ടായ ദ്രുതഗതിയിലുള്ള പുരോഗതികളെക്കുറിച്ചും അദ്ദേഹം ബോട്ട് ഷോ വേദിയിലൂടെയുള്ള പര്യടനവേളയിൽ നേരിട്ട് കണ്ട് മനസ്സിലാക്കി.

സമുദ്ര മേഖലയിൽ പ്രവർത്തിക്കുന്ന യു എ ഇയിലെയും മറ്റ് അന്താരാഷ്ട്ര കമ്പനികളിലെയും പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രദർശനത്തിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 300-ലധികം കമ്പനികളും ബ്രാൻഡുകളും പങ്കെടുക്കുന്നുണ്ട്. 100-ലധികം യാനങ്ങളും ജലവാഹനങ്ങളും ഈ ബോട്ട് ഷോയിൽ പ്രദർശിപ്പിക്കുന്നുണ്ട്.
ചൈന, ഇറ്റലി, അമേരിക്ക എന്നിവയെ പ്രതിനിധീകരിക്കുന്ന ദേശീയ പവിലിയനുകൾക്ക് പുറമെ, ദക്ഷിണ കൊറിയ, സ്ലോവേനിയ എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ പങ്കാളിത്തവും ഇത്തവണത്തെ ബോട്ട് ഷോയുടെ പ്രത്യേകതയാണ്. 20-ലധികം പുതിയ പ്രദർശകർ ഉൾപ്പെടെ, 50-ലധികം പുതിയ കമ്പനികളെയും ബ്രാൻഡുകളെയും ആകർഷിക്കാൻ ഈ പ്രദർശനത്തിന് സാധിച്ചിട്ടുണ്ട്.
WAM

