നബിദിനം പ്രമാണിച്ച് 2021 ഒക്ടോബർ 19, ചൊവ്വാഴ്ച്ച അവധിയായിരിക്കുമെന്ന് ഒമാൻ സർക്കാർ അറിയിച്ചു. ഒമാനിലെ സർക്കാർ മേഖലയിലും, സ്വകാര്യ മേഖലയിലും ഈ അവധി ബാധകമായിരിക്കും.
ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ 12-ന് രാവിലെയാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
“നബിദിനം പ്രമാണിച്ച്, ഒമാനിലെ സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ, ഭരണനിർവഹണ സംവിധാനങ്ങൾ, സ്ഥാപനങ്ങൾ എന്നിവയിലെയും, സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് 2021 ഒക്ടോബർ 19-ന് അവധിയായിരിക്കും.”, ഒമാൻ ന്യൂസ് ഏജൻസി വ്യക്തമാക്കി.
യു എ ഇയിലെ സ്വകാര്യ മേഖലയിലും, പൊതു മേഖലയിലും നബിദിനം പ്രമാണിച്ച് ഒക്ടോബർ 29, വ്യാഴാഴ്ച്ച അവധി നൽകിയിട്ടുണ്ട്.