ഒമാൻ: ശഅബാൻ മാസപ്പിറവി ദൃശ്യമായതായി MERA

GCC News

2022 മാർച്ച് 3, വ്യാഴാഴ്ച്ച വൈകീട്ട് ശഅബാൻ മാസപ്പിറവി ദൃശ്യമായതായി ഒമാൻ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) അറിയിച്ചു. ഇതോടെ ശഅബാൻ മാസം 2022 മാർച്ച് 4, വെള്ളിയാഴ്ച്ച ആരംഭിക്കുമെന്നും MERA കൂട്ടിച്ചേർത്തു.

https://twitter.com/meraoman/status/1499399934654574593

ശഅബാൻ മാസപ്പിറവി ദൃശ്യമായതോടെ ഒമാനിൽ 2022-ലെ റമദാൻ ഒന്ന് 2022 ഏപ്രിൽ 3-നായിരിക്കാൻ സാധ്യതയുള്ളതായി MERA-യുടെ കീഴിലുള്ള അസ്‌ട്രോണോമിക്കൽ അഫയേഴ്‌സ് ഡിപ്പാർട്മെൻറ് അറിയിച്ചിട്ടുണ്ട്.