രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും യാത്രാ വിലക്ക് ഉത്തരവുകൾ സംബന്ധിച്ച വിജ്ഞാപനങ്ങൾ ഓൺലൈനിലൂടെ പരിശോധിക്കുന്നതിനായി മെട്രാഷ്2 ആപ്പ് ഉപയോഗപ്പെടുത്താമെന്ന് ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിൽ വ്യക്തമാക്കി. 2022 മാർച്ച് 8-നാണ് കൗൺസിൽ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ ആപ്പിലൂടെ വ്യക്തികൾക്ക് ഇത്തരം ഉത്തരവുകൾ രാജ്യത്ത് നിന്ന് യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ ഓൺലൈനിലൂടെ പരിശോധിച്ച് ഉറപ്പിക്കുന്നതിന് സാധിക്കുന്നതാണ്.
ഇതിന് പുറമെ, 55788372, 44597769, 44597777 എന്നീ നമ്പറുകളിൽ നിന്നും വ്യക്തികൾക്ക് തങ്ങൾക്കെതിരായ യാത്രാ വിലക്ക് ഉത്തരവുകൾ സംബന്ധിച്ച വിവരങ്ങൾ അറിയാവുന്നതാണ്.