ദുബായ്: പരമ്പരാഗത മാർക്കറ്റുകളുടെ റമദാനിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി

UAE

എമിറേറ്റിലെ പരമ്പരാഗത മാർക്കറ്റുകളുടെ റമദാനിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി. ഇതോടൊപ്പം കന്നുകാലി ചന്തകൾ, പക്ഷികളുടെ മാർക്കറ്റുകൾ തുടങ്ങിയവയുടെ പ്രവർത്തന സമയക്രമവും മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.

ദുബായിലെ പരമ്പരാഗത മാർക്കറ്റുകളുടെ റമദാനിലെ പ്രവർത്തന സമയക്രമം:

  • അൽ മാർമൂമ് ക്യാമൽ മാർക്കറ്റ് – ദിനവും രാവിലെ 7 മുതൽ രാത്രി 10 വരെ.
  • നൈഫ് സൂഖ് – ദിനവും രാവിലെ 9 മുതൽ രാത്രി 10 വരെ.
  • അൽ ഫാഹിദി സൂഖ്, ഹംരിയ സെൻട്രൽ മാർക്കറ്റ്, അൽ റാഷിദിയ സെൻട്രൽ മാർക്കറ്റ്, ട്രഡീഷണൽ മാർക്കറ്റ് – ദിനവും രാവിലെ 9 മുതൽ രാത്രി 11 വരെ.
  • ഫാൽക്കൺ ഹെറിറ്റേജ് ആൻഡ് സ്പോർട്സ് സെന്റർ, ഫർണിച്ചർ മാർക്കറ്റ് – വെള്ളിയാഴ്ച്ച ഒഴികെയുള്ള ദിനങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെ. വെള്ളിയാഴ്ച്ചകളിൽ വൈകീട്ട് 4 മുതൽ രാത്രി 10 വരെ.
  • ഹത്ത മാർക്കറ്റ് – ദിനവും രാവിലെ 7 മുതൽ രാത്രി 11 വരെ.

കന്നുകാലി ചന്തകൾ, പക്ഷികളുടെ മാർക്കറ്റുകൾ എന്നിവയുടെ പ്രവർത്തന സമയക്രമം:

  • ബേർഡ്‌സ് ആൻഡ് പെറ്റ്സ് മാർക്കറ്റ് – ദിനവും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ. വൈകീട്ട് 4 മുതൽ രാത്രി 11 വരെ.
  • അൽ ഖുസൈസ് കാറ്റിൽ മാർക്കറ്റ് – ദിനവും രാവിലെ 6 മുതൽ രാത്രി 11 വരെ.
  • ബിൽഡിങ്ങ് മെറ്റീരിയൽസ് മാർക്കറ്റ് – ദിനവും രാവിലെ 10 മുതൽ വൈകീട്ട് 5 വരെയും, രാത്രി 8 മുതൽ അർദ്ധരാത്രി വരെയും (വെള്ളിയാഴ്ച്ചകളിൽ ഒഴികെ)
  • അൽ അയാസ് മാർക്കറ്റ് – ദിനവും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണിവരെ. വൈകീട്ട് 4 മുതൽ രാത്രി 11 വരെ.
  • അൽ തായ് ലൈവ്സ്റ്റോക്ക് യാർഡ്സ് – ദിനവും രാവിലെ 6 മുതൽ വൈകീട്ട് 6 വരെ.