അബുദാബി: അൽ ഷംഖയിലെ COVID-19 ഡ്രൈവ്-ത്രൂ സേവനകേന്ദ്രം ഓഗസ്റ്റ് 1 മുതൽ നിർത്തലാക്കുമെന്ന് SEHA

featured UAE

എമിറേറ്റിലെ അൽ ഷംഖയിൽ പ്രവർത്തിച്ച് വരുന്ന COVID-19 ഡ്രൈവ്-ത്രൂ സേവനകേന്ദ്രം 2022 ഓഗസ്റ്റ് 1 മുതൽ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. 2022 ജൂലൈ 29-നാണ് SEHA ഇക്കാര്യം അറിയിച്ചത്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റു ഡ്രൈവ്-ത്രൂ സേവനകേന്ദ്രങ്ങളിൽ നിന്നുള്ള COVID-19 PCR ടെസ്റ്റ്, വാക്സിനേഷൻ മുതലായ സേവനങ്ങൾ ആവശ്യമുള്ളവർക്ക് SEHA ആപ്പിലൂടെ ഇതിനായുള്ള ബുക്കിംഗ് ലഭ്യമാണ്.

എമിറേറ്റിലെ ഫാർമസികളിൽ നിന്ന് COVID-19 വാക്സിൻ, PCR പരിശോധനാ സേവനങ്ങൾ എന്നിവ ലഭ്യമാക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

WAM