ബാംഗ്ലൂരിലേക്ക് സർവീസ് നടത്തുന്നതിനായി ഒക്ടോബർ 30 മുതൽ A380 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് എമിറേറ്റ്സ്

featured UAE

2022 ഒക്ടോബർ 30 മുതൽ ബാംഗ്ലൂരിലേക്ക് സർവീസ് നടത്തുന്നതിനായി A380 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു. ഇതോടെ ബാംഗ്ലൂർ കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് A380 വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്തുന്ന ആദ്യത്തെ വിമാനക്കമ്പനിയായി എമിറേറ്റ്സ് മാറുന്നതാണ്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലോകത്തെ തന്നെ ഏറ്റവും വലിയ കൊമേർഷ്യൽ യാത്രാവിമാനമാണ് A380.

നിലവിൽ ദുബായ് – മുംബൈ റൂട്ടിൽ എമിറേറ്റ്സ് A380 വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്.

WAM