ഫ്രാൻസ് ഓസ്‌ട്രേലിയയെ തോൽപിച്ചു (4 – 1)

Qatar

അൽ ജനൗബ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ ഫ്രാൻസ് ഒന്നിനെതിരെ നാല് ഗോളിന് ഓസ്‌ട്രേലിയയെ തോൽപ്പിച്ചു.

മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ക്രെയ്ഗ് ഗുഡ്വിൻ നേടിയ ഗോളിന് ഓസ്‌ട്രേലിയ മുന്നിലെത്തിയിരുന്നു. എന്നാൽ നിരന്തര ആക്രമണത്തിലൂടെ ഫ്രാൻസ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

ഫ്രാൻസിനായി അഡ്രിയാൻ റാബിയറ്റ് (27′), ഒലിവർ ജിറൂദ് (32′, 71′), കിലിയൻ എംബപെ (68′) എന്നിവർ ഗോൾ നേടി.

ഗ്രൂപ്പ് ഡിയിലെ ഡെൻമാർക്ക്‌ – ടുണീഷ്യ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു. 3 പോയിന്റ് നേടിയ ഫ്രാൻസാണ് ഗ്രൂപ്പിൽ മുന്നിൽ.

Cover Image: Qatar News Agency.