ബഹ്‌റൈൻ: പൊതുമേഖലയിലെ മുഹറം പത്ത് അവധി ദിനങ്ങൾ സംബന്ധിച്ച അറിയിപ്പ്

featured GCC News

രാജ്യത്തെ പൊതുമേഖലയിലെ ആശുറാ (മുഹറം പത്ത്) അവധി ദിനങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ കിരീടാവകാശി H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൻഡ് ഖലീഫ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം ബഹ്‌റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ മുഹറം പത്തുമായി ബന്ധപ്പെട്ട് 2023 ജൂലൈ 28, 29 തീയതികളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ 2023 ജൂലൈ 28, 29 തീയതികൾ പൊതുഅവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലായതിനാൽ പൊതുമേഖലയിൽ ജൂലൈ 30, ഞായർ, ജൂലൈ 31, തിങ്കൾ എന്നീ ദിവസങ്ങളിലും പകരമായുള്ള അവധിദിനങ്ങളായിരിക്കും.