യു എ ഇ നാഷണൽ ഡേ 2023: സ്വകാര്യ മേഖലയിൽ ഡിസംബർ 2 മുതൽ 4 വരെ അവധി

featured GCC News

യു എ ഇയുടെ അമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ സ്വകാര്യ മേഖലയിലെ അവധിദിനങ്ങൾ സംബന്ധിച്ച് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റെസേഷൻ (MOHRE) അറിയിപ്പ് നൽകി. 2023 നവംബർ 23-ന് രാത്രിയാണ് MOHRE ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2023 ഡിസംബർ 2, ശനിയാഴ്ച്ച മുതൽ 2023 ഡിസംബർ 4, തിങ്കളാഴ്ച്ച വരെ ശമ്പളത്തോട് കൂടിയ അവധി ദിനങ്ങളായിരിക്കും.

അമ്പത്തിരണ്ടാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി 2023 ഡിസംബർ 2 മുതൽ അവധി നൽകാനുള്ള തീരുമാനത്തിന് യു എ ഇ ക്യാബിനറ്റ് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.