പുതുവർഷം: ഷാർജയിൽ പാർക്കിംഗ് സൗജന്യം

GCC News

പുതുവർഷവുമായി ബന്ധപ്പെട്ട് 2024 ജനുവരി 1, തിങ്കളാഴ്ച്ച എമിറേറ്റിലെ പൊതു പാർക്കിംഗ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. 2023 ഡിസംബർ 30-ന് രാത്രിയാണ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, ഷാർജ നഗരത്തിലെ മുഴുവൻ പാർക്കിംഗ് ഇടങ്ങളിലും (വാരാന്ത്യങ്ങൾ, അവധിദിനങ്ങൾ തുടങ്ങിയ ദിവസങ്ങളിലും പാർക്കിംഗ് ഫീസ് ബാധകമാക്കിയിട്ടുള്ള, നീല നിറത്തിലുള്ള സൈൻ ബോർഡുകളുള്ള, പാർക്കിംഗ് ഇടങ്ങൾ ഒഴികെ) 2024 ജനുവരി 1-ന് പാർക്കിംഗ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്. 2024 ജനുവരി 2 മുതൽ പാർക്കിംഗ് ഫീസ് തിരികെ ഏർപ്പെടുത്തുന്നതാണ്.