ഏഷ്യൻ കപ്പ്: മലേഷ്യ – സൗത്ത് കൊറിയ (3 – 3)

Qatar

അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഇ ഗ്രൂപ്പ് മത്സരത്തിൽ മലേഷ്യയും, സൗത്ത് കൊറിയയും മൂന്ന് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

ജിയോങ് വൂ-യെൺഗ് (21′), ലീ കാങ്-ഇൻ (83′), സോങ് ഹിയുങ്-മിൻ (90+4′(P)) എന്നിവർ സൗത്ത് കൊറിയയ്ക്ക് വേണ്ടി ഗോളുകൾ നേടി. ഫൈസൽ ഹാലിം (51′), ആരിഫ് അയ്മൻ ഹാനാപി (62′(P)), റോമിൽ മൊറാലസ് (90+15′) എന്നിവർ മലേഷ്യയ്ക്ക് വേണ്ടി ഗോളുകൾ സ്‌കോർ ചെയ്തു.

ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുകളുമായി സൗത്ത് കൊറിയ ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനത്തെത്തി. മലേഷ്യയ്ക്ക് മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമാണുള്ളത്.