യു എ ഇ: ഫെബ്രുവരി 25, 26 തീയതികളിൽ മഴയ്ക്ക് സാധ്യത

featured GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഫെബ്രുവരി 25, 26 തീയതികളിൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഫെബ്രുവരി 22-നാണ് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, യു എ ഇയുടെ വിവിധ പ്രദേശങ്ങളിൽ ഫെബ്രുവരി 25, ഞായർ, ഫെബ്രുവരി 26, തിങ്കൾ എന്നീ ദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. രാജ്യത്തിന്റെ വടക്കൻ മേഖലകളിലും, കിഴക്കൻ മേഖലകളിലും ഈ ദിനങ്ങളിൽ മഴ ലഭിക്കാനിടയുണ്ട്.

ഈ കാലയളവിൽ ദുബായ്, ഷാർജ, അജ്‌മാൻ എന്നിവിടങ്ങളിലും, ഉം അൽ കുവൈൻ, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ ഭാഗികമായും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഫുജൈറയിൽ ഈ ദിവസങ്ങളിൽ മഴ ശക്തമാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മലയോര മേഖലകളിൽ ജാഗ്രത പുലർത്താനും, വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്വരകളിൽ നിന്ന് വിട്ട് നിൽക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.