ഒമാനിൽ ആകെ കൊറോണാ വൈറസ് ബാധിച്ചവരുടെ എണ്ണം 277 ആയി. ഏപ്രിൽ 4 ശനിയാഴ്ച്ച 25 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഒമാനിൽ നിലവിൽ മസ്കറ്റിലാണ് ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ളത്. ഇതുവരെ രോഗം കണ്ടെത്തിയവരിൽ 207 കേസുകളും മസ്കറ്റിൽ നിന്നാണ്.
COVID-19-നെ തുടർന്ന് ഒമാനിൽ ഒരാൾ കൂടി മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. 72 വയസ്സുകാരനായ ഒരു ഒമാനി പൗരനാണ് മരിച്ചത്. ഒമാനിൽ കൊറോണാ വൈറസ് ബാധ മൂലം റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ മരണമാണിത്.