ഷാർജ: ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം

GCC News

ഈദുൽ അദ്ഹ അവധിദിനങ്ങളിലെ എമിറേറ്റിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഷാർജ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി. 2024 ജൂൺ 13-നാണ് ഷാർജ മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഈദുൽ അദ്ഹ അവധിദിനങ്ങളിൽ ഷാർജയിലെ പാർക്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഈ കാലയളവിൽ ഷാർജയിലെ പാർക്കുകൾ താഴെ പറയുന്ന സമയക്രമം പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്നതാണ്:

  • ഷാർജ നാഷണൽ പാർക്ക് – രാവിലെ 9 മുതൽ രാത്രി 11 വരെ.
  • റോള പാർക്ക് – രാവിലെ 9 മുതൽ രാത്രി 11 വരെ.
  • മറ്റു പാർക്കുകൾ – വൈകീട്ട് 4 മണിമുതൽ രാത്രി 10 മണിവരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.