യു എ ഇ: ജൂൺ 15 മുതൽ 18 വരെ സാമ്പത്തിക വിപണികൾക്ക് അവധി

featured GCC News

ഈദ് അൽ അദ്ഹയുമായി ബന്ധപ്പെട്ട് 2024 ജൂൺ 15 മുതൽ 18 വരെ യു എ ഇയിലെ സാമ്പത്തിക വിപണികൾക്ക് അവധിയായിരിക്കും. സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി ഇക്കാര്യം അറിയിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അവധിയ്ക്ക് ശേഷം 2024 ജൂൺ 19, ബുധനാഴ്ച മുതൽ ട്രേഡിങ്ങ് സാധാരണ രീതിയിൽ പുനരാരംഭിക്കുന്നതാണ്. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ച്, ദുബായ് ഫിനാൻഷ്യൽ മാർക്കറ്റ് എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനം.