2024 ജൂലൈ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2024 ജൂൺ 30-നാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം പെട്രോൾ വിലയിൽ 2024 ജൂൺ മാസത്തെ അപേക്ഷിച്ച് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഡീസൽ വില കൂടുന്നതാണ്.
2024 ജൂലൈ മാസത്തിലെ യു എ ഇയിലെ ഇന്ധന വില:
- സൂപ്പർ 98 – ലിറ്ററിന് 2.99 ദിർഹം. (2024 ജൂൺ മാസത്തിൽ ലിറ്ററിന് 3.14 ദിർഹം ആയിരുന്നു)
- സ്പെഷ്യൽ 95 – ലിറ്ററിന് 2.88 ദിർഹം. (2024 ജൂൺ മാസത്തിൽ ലിറ്ററിന് 3.02 ദിർഹം ആയിരുന്നു)
- ഇ-പ്ലസ് 91 – ലിറ്ററിന് 2.80 ദിർഹം. (2024 ജൂൺ മാസത്തിൽ ലിറ്ററിന് 2.95 ദിർഹം ആയിരുന്നു)
- ഡീസൽ – ലിറ്ററിന് 2.89 ദിർഹം. (2024 ജൂൺ മാസത്തിൽ ലിറ്ററിന് 2.88 ദിർഹം ആയിരുന്നു)
ഈ പുതുക്കിയ ഇന്ധന വില 2024 ജൂലൈ 1 മുതൽ യു എ ഇയിൽ പ്രാബല്യത്തിൽ വരുന്നതാണ്.