ദുബായ്: ചിൽഡ്രൻസ് സിറ്റിയിലെ സമ്മർ ക്യാമ്പ് ആരംഭിച്ചു

featured GCC News

ദുബായ് ചിൽഡ്രൻസ് സിറ്റിയിൽ വെച്ച് സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പിന്റെ നാലാമത് പതിപ്പ് 2024 ജൂലൈ 8-ന് ആരംഭിച്ചു. ദുബായ് മുനിസിപ്പാലിറ്റിയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

‘സസ്‌റ്റൈനബിൾ സമ്മർ ഓഫ് ദുബായ്: എഡ്യൂക്കേഷൻ, ഇൻസ്പിറേഷൻ ആൻഡ് ഇമ്പ്ലിമെന്റെഷൻ’ എന്ന ആശയത്തിലൂന്നിയാണ് ഈ ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. 2024 ജൂലൈ 8 മുതൽ ഓഗസ്റ്റ് 2 വരെയാണ് ഈ ക്യാമ്പ്.

7 മുതൽ 12 വയസ് വരെ പ്രായമുള്ള തൊണ്ണൂറോളം കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. കുട്ടികളുടെ വിവിധ മേഖലകളിലെ പ്രാഗത്ഭ്യം, നൈപുണ്യം എന്നിവ വളർത്തുന്നതിന് ലക്ഷ്യമിട്ടാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.