യു എ ഇ: വേനൽച്ചൂടിൽ വാഹനങ്ങളിൽ അപകടം ഒഴിവാക്കുന്നതിനായുള്ള മുൻകരുതലുകൾ

featured GCC News

വേനൽച്ചൂടിൽ വാഹനങ്ങളിൽ അപകടം ഒഴിവാക്കുന്നതിനായി താഴെ പറയുന്ന മുൻകരുതലുകൾ കൈക്കൊള്ളാവുന്നതാണെന്ന് യു എ ഇ അധികൃതർ അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

തീപിടിക്കുന്നത് തടയുന്നതിനായി താഴെ പറയുന്ന സാധനങ്ങൾ വാഹനങ്ങളിൽ സൂക്ഷിച്ച് വെക്കുന്നത് ഒഴിവാക്കേണ്ടതാണ്:

  • എയർ സ്പ്രൈ ഉൾപ്പെടെയുള്ളവയുടെ കുപ്പികൾ.
  • ബാറ്ററികൾ.
  • ഹാൻഡ് സാനിറ്റൈസറുകൾ.
  • പെർഫ്യൂം കുപ്പികൾ.
  • ഗ്യാസ് ബോട്ടിലുകൾ.
  • ലൈറ്റർ.