യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. 2024 സെപ്റ്റംബർ 12-ന് അബുദാബിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യു എ ഇയും, ബഹ്‌റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ ഇരുവരും അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും ചർച്ച ചെയ്തു.
ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ ഒരു സ്വകാര്യ സന്ദർശനത്തിനായി കഴിഞ്ഞ ദിവസം യു എ ഇയിലെത്തിയിരുന്നു.
Cover Image: Dubai Media Office.