നാലാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ സെപ്റ്റംബർ 21-ന് ആരംഭിക്കും

featured UAE

നാലാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ 2024 സെപ്റ്റംബർ 21-ന് ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. 2024 സെപ്റ്റംബർ 17-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി ചേർന്ന് ബ്രാൻഡ് ദുബായിയാണ് ഈ സംഗീത മേള സംഘടിപ്പിക്കുന്നത്.

2024 സെപ്റ്റംബർ 21-ന് ആരംഭിക്കുന്ന നാലാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ സെപ്റ്റംബർ 27 വരെ നീണ്ട് നിൽക്കും.

താഴെ പറയുന്ന മെട്രോ സ്റ്റേഷനുകളിൽ വെച്ചാണ് നാലാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്:

  • യൂണിയൻ സ്റ്റേഷൻ.
  • മാൾ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷൻ.
  • DMCC.
  • ദുബായ് മാൾ.
  • ബുർജ്മാൻ സ്റ്റേഷൻ.

ദിനവും വൈകീട്ട് 5 മണിമുതൽ രാത്രി 10 മണിവരെയാണ് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇരുപതോളം കലാകാരൻമാർ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതാണ്.