യു എ ഇ: പുതിയതായി സ്വന്തമാക്കിയിട്ടുള്ള കലാസൃഷ്ടികളുടെ പ്രദർശനം ലൂവർ അബുദാബിയിൽ ആരംഭിച്ചു

featured GCC News

പാബ്ലോ പിക്കാസോയുടെ മൂന്ന് സൃഷ്ടികൾ ഉൾപ്പടെ പുതിയതായി സ്വന്തമാക്കിയിട്ടുള്ളതും, മറ്റു അന്താരാഷ്ട്ര മ്യൂസിയങ്ങളിൽ നിന്ന് താത്കാലികമായി കൊണ്ടുവന്നിരിക്കുന്നതുമായ കലാസൃഷ്ടികളുടെ പ്രദർശനം ലൂവർ അബുദാബിയിൽ ആരംഭിച്ചു. 2024 ഒക്ടോബർ 1-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഇത് സാംസ്കാരികതയുടെ ഒരു ആഗോള കേന്ദ്രം എന്ന നിലയിലേക്ക് അബുദാബിയെ ഉയർത്തുന്നു.

ഇതിൽ മെക്സിക്കോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആൻഡ് ഹിസ്റ്ററിയിൽ നിന്ന് താത്കാലികമായി കൊണ്ടുവന്നിരിക്കുന്ന അഞ്ച് കലാസൃഷ്ടികൾ ഉൾപ്പെടുന്നു. കാല്കമുളിൽ നിന്നുള്ള ആചാരപരമായ ഒരു മുഖാവരണം, മായൻ നാഗരികതയുമായി ബന്ധപ്പെട്ട് അടുത്തിടെ കണ്ടെത്തിയ ഒരു പുരാവസ്തുശാസ്ത്രസംബന്ധിയായ കണ്ടെത്തൽ തുടങ്ങിയവയാണിത്.

ഇവ ലൂവർ അബുദാബിയിൽ 2025 ഏപ്രിൽ മാസം വരെ പ്രദർശിപ്പിക്കുന്നതാണ്.