സൗദി അറേബ്യ: ട്രാഫിക് പിഴ തുകകളിൽ 50% ഇളവ് അനുവദിക്കുന്ന പദ്ധതി ഒക്ടോബർ 18-ന് അവസാനിക്കും

featured GCC News

സൗദി അറേബ്യയിലെ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന പദ്ധതി 2024 ഒക്ടോബർ 18-ന് അവസാനിക്കും. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടപ്പിലാക്കിയ ഈ പദ്ധതി 2024 ഏപ്രിൽ 18-നാണ് പ്രാബല്യത്തിൽ വന്നത്.

2024 ഏപ്രിൽ 18 വരെയുള്ള കാലയളവിൽ ചുമത്തപ്പെട്ടിട്ടുള്ള ട്രാഫിക് പിഴുതുകകൾക്കാണ് ഈ ഇളവ് ബാധകമാക്കിയിരിക്കുന്നത്. ഈ പദ്ധതി ഉപയോഗിച്ച് കൊണ്ട് 2024 ഏപ്രിൽ 18 മുതൽ ഒക്ടോബർ 18 വരെയുള്ള ആറ് മാസ കാലയളവിൽ എല്ലാ പിഴതുകകളും ഇളവോടെ അടച്ച് തീർക്കാൻ അധികൃതർ അവസരം നൽകിയിരുന്നു.

എല്ലാ പിഴതുകകളും ഒരുമിച്ച് അടയ്ക്കുന്നതിനും, അല്ലെങ്കിൽ ഓരോ പിഴ തുകകൾ വെവ്വേറെയായി അടയ്ക്കുന്നതിനും ഇതിലൂടെ സാധിക്കുന്നതാണ്.

Cover Image: Saudi Press Agency.