യു എ ഇ: 2024 നവംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കൂടും

featured GCC News

2024 നവംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2024 ഒക്ടോബർ 31-നാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/WAMNEWS_ENG/status/1851879222337241480

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം പെട്രോൾ, ഡീസൽ വിലകൾ 2024 ഒക്ടോബർ മാസത്തെ അപേക്ഷിച്ച് കൂടിയിട്ടുണ്ട്.

2024 നവംബർ മാസത്തിലെ യു എ ഇയിലെ ഇന്ധന വില:

  • സൂപ്പർ 98 – ലിറ്ററിന് 2.74 ദിർഹം. (2024 ഒക്ടോബർ മാസത്തിൽ ലിറ്ററിന് 2.66 ദിർഹം ആയിരുന്നു)
  • സ്പെഷ്യൽ 95 – ലിറ്ററിന് 2.63 ദിർഹം. (2024 ഒക്ടോബർ മാസത്തിൽ ലിറ്ററിന് 2.54 ദിർഹം ആയിരുന്നു)
  • ഇ-പ്ലസ് 91 – ലിറ്ററിന് 2.55 ദിർഹം. (2024 ഒക്ടോബർ മാസത്തിൽ ലിറ്ററിന് 2.47 ദിർഹം ആയിരുന്നു)
  • ഡീസൽ – ലിറ്ററിന് 2.67 ദിർഹം. (2024 ഒക്ടോബർ മാസത്തിൽ ലിറ്ററിന് 2.60 ദിർഹം ആയിരുന്നു)

ഈ പുതുക്കിയ ഇന്ധന വില 2024 നവംബർ 1 മുതൽ യു എ ഇയിൽ പ്രാബല്യത്തിൽ വരുന്നതാണ്.