2025 ജനുവരി 1 മുതൽ എമിറേറ്റ്സ് റോഡിലെ ഏതാനം മേഖലകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദുബായ് അധികൃതർ അറിയിച്ചു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയാണ് (RTA) ഇക്കാര്യം അറിയിച്ചത്.
أعلنت #هيئة_الطرق_و_المواصلات والقيادة العامة لشرطة دبي حظر حركة الشاحنات على شارع الإمارات في الجزء الواقع بين شارع العوير وإمارة الشارقة بالاتجاه إلى إمارة الشارقة خلال ساعات الذروة المسائية من الساعة 05:30 مساءً إلى الساعة 08:00 مساءً، على أن يبدأ الحظر في الأول من شهر يناير… pic.twitter.com/GyJ9hFxaBE
— RTA (@rta_dubai) December 16, 2024
RTA, ദുബായ് പോലീസ് എന്നിവർ സംയുക്തമായാണ് ഈ നിയന്ത്രണം നടപ്പിലാക്കുന്നത്.
ഈ തീരുമാനം അനുസരിച്ച്, ജനുവരി 1 മുതൽ എമിറേറ്റ്സ് റോഡിൽ അൽ അവീർ റോഡ് മുതൽ ഷാർജ എമിറേറ്റ് വരെയുള്ള മേഖലയിൽ ഷാർജയിലേക്കുള്ള ദിശയിൽ ദിനവും വൈകീട്ട് 05:30 മുതൽ രാത്രി 08:00 മണിവരെയുള്ള സമയങ്ങളിൽ ട്രക്കുകൾ സഞ്ചരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. റോഡിൽ വൈകുന്നേരങ്ങളിൽ തിരക്കേറുന്ന സമയങ്ങളിൽ ഷാർജ ദിശയിൽ ട്രാഫിക് കുരുക്ക് ഒഴിവാക്കുന്നതിനായാണ് ഈ തീരുമാനം.
ദുബായിലെ പ്രധാനപ്പെട്ട റോഡുകളിൽ നിലവിലുള്ള ട്രക്ക് നിയന്ത്രണം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതിലൂടെ റോഡിലെ തിരക്ക് ഒഴിവാക്കുന്നതിനും, സ്വകാര്യ വാഹനങ്ങൾക്ക് കൂടുതൽ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനും അധികൃതർ ലക്ഷ്യമിടുന്നു.
Cover Image: Dubai RTA.