ദുബായ്: അൽ ഖുദ്ര റോഡ് വികസനപദ്ധതിയ്ക്കായി 798 മില്യൺ ദിർഹത്തിന്റെ കരാർ അനുവദിച്ചു

GCC News

അൽ ഖുദ്ര സ്ട്രീറ്റ് വികസനപദ്ധതിയ്ക്കായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) 798 മില്യൺ ദിർഹത്തിന്റെ കരാർ അനുവദിച്ചു. 2025 ഫെബ്രുവരി 23-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.

ഈ പ്രദേശത്തെ പാർപ്പിടമേഖലകളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനും, യാത്രാ സമയം കുറയ്ക്കുന്നതിനും, അടിസ്ഥാനസൗകര്യ വികസനം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത്.

Source: Dubai RTA.

ഈ പദ്ധതി പൂർത്തിയാകുന്നതോടെ അൽ ഖുദ്ര സ്ട്രീറ്റിലൂടെയുള്ള യാത്രകൾക്ക് ആവശ്യമായി വരുന്ന സമയം 9.4 മിനിറ്റിൽ നിന്ന് കേവലം 2.8 മിനിറ്റായി ചുരുക്കുന്നതിന് സാധിക്കുന്നതാണ്.

Source: Dubai RTA.

അറേബ്യൻ റാഞ്ചസ്, ഡാമാക്ക് ഹിൽസ്, ടൌൺ സ്‌ക്വയർ തുടങ്ങിയ പ്രദേശങ്ങളിലെ പാർപ്പിടമേഖലകളിൽ താമസിക്കുന്നവർക്ക് ഈ പദ്ധതി ഏറെ പ്രയോജനകരമാകുന്നതാണ്. അൽ ഖുദ്ര സ്ട്രീറ്റ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് എന്നിവയുടെ ഇന്റർസെക്ഷനിൽ നിന്ന് ആരംഭിച്ച് ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലൂടെ സഞ്ചരിച്ച് എമിറേറ്റ്സ് റോഡിൽ എത്തിച്ചേരുന്ന രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാഗമായി നിരവധി ഇന്റർചേഞ്ചുകൾ, ആകെ 2.7 കിലോമീറ്റർ നീളം വരുന്ന പാലങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്നതാണ്. നിലവിലുള്ള സ്ട്രീറ്റിന്റെ നീളം ഈ പദ്ധതി പൂർത്തിയാകുന്നതോടെ 11.6 കിലോമീറ്റർ വർദ്ധിക്കുന്നതാണ്.